Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home Ministry

ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് തേ​ടും

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടും. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

സി​എം​ആ​ർ​എ​ൽ മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ന്ന റെ​യ്ഡി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ത​ല​സ്ഥാ​ന​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ളും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. റെ​യ്ഡ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ "കൊ​ല്ലെ​ടാ" എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് മു​ന്നൂ​റോ​ളം വ​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ഷ്ടി​ക​യും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗ​ത്തെ​യും പി​ൻ ഭാ​ഗ​ത്തെ​യും ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. അ​ക്ര​മ​ത്തി​ൽ ഏ​താ​ണ്ട് മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് ക​ണ്ണി​ന് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സ്ഥ​ല​ത്ത് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വ​ലി​യ തോ​തി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​വു​ക​യും, തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​വീ​ശി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. അ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് പാ​ള​യം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ പോ​ലീ​സി​നെ ത​ട​ഞ്ഞ​ത് കൂ​ടു​ത​ൽ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

 

National

വന്ദേമാതരം ആലപിക്കാൻ പുതിയ നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ ഗീ​​​ത​​​മാ​​​യ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കു​​​ന്ന​​​തി​​​ന് പു​​​തി​​​യ ഔ​​​ദ്യോ​​​ഗി​​​ക മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം. പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ ആ​​​റു ഖ​​​ണ്ഡി​​​ക​​​ക​​​ളും ഇ​​​നി​​​മു​​​ത​​​ൽ ആ​​​ല​​​പി​​​ക്ക​​​ണം. മൂ​​​ന്നു മി​​​നി​​​റ്റും 10 സെ​​​ക്ക​​​ൻ​​​ഡു​​​മാ​​​ണ് ഇ​​​തി​​​ന്‍റെ ആ​​​കെ ദൈ​​​ർ​​​ഘ്യം.

ഒ​​​രു മി​​​നി​​​റ്റും ഒ​​​ന്പ​​​ത് സെ​​​ക്ക​​​ൻ​​​ഡു​​​മെ​​​ടു​​​ത്ത് ര​​​ണ്ടു ച​​​ര​​​ണം ആ​​​ല​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​തി​​​വ്. എ​​​ന്നാ​​​ൽ ഇ​​​നി​​​മു​​​ത​​​ൽ കേ​​​ന്ദ്ര - സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ എ​​​ല്ലാ ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ദേ​​​ശീ​​​യ ഗീ​​​ത​​​ത്തി​​​ന്‍റെ ആ​​​റു ച​​​ര​​​ണ​​​വും ആ​​​ല​​​പി​​​ക്ക​​​ണം. വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ 150-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നാ​​​ലെ ദേ​​​ശീ​​​യ ഗീ​​​ത​​​ത്തി​​​ന് ദേ​​​ശീ​​​യ ഗാ​​​ന​​​ത്തോ​​​ടൊ​​​പ്പം പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യോ സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രോ ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രോ ഏ​​​തെ​​​ങ്കി​​​ലും ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി​​​യി​​​ൽ എ​​​ത്തു​​​ന്പോ​​​ഴും ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പോ​​​കു​​​ന്പോ​​​ഴും ഗീ​​​തം ആ​​​ല​​​പി​​​ക്ക​​​ണം. രാ​​​ഷ്‌​​​ട്ര​​​പ​​​തി റേ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ​​​യോ ടെ​​​ലി​​​വി​​​ഷ​​​നി​​​ലൂ​​​ടെ​​​യോ രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ന്പും ശേ​​​ഷ​​​വും വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്ക​​​ണം. ഇ​​​തോ​​​ടൊ​​​പ്പം പ​​​രേ​​​ഡു​​​ക​​​ളി​​​ൽ ദേ​​​ശീ​​​യ പ​​​താ​​​ക എ​​​ത്തി​​​ക്കു​​​ന്പോ​​​ഴും ഗീ​​​തം ആ​​​ല​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന മ​​​റ്റ് അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലും ഗീ​​​തം ആ​​​ല​​​പി​​​ക്ക​​​ണം.

ഔ​​​ദ്യോ​​​ഗി​​​ക അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ദേ​​​ശീ​​​യ ഗീ​​​തം പാ​​​ടു​​​ന്പോ​​​ഴൊ​​​ക്കെ ആ​​​റു ച​​​ര​​​ണ​​​വും പാ​​​ട​​​ണം. സ്കൂ​​​ളു​​​ക​​​ളി​​​ൽ ദി​​​വ​​​സം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ദേ​​​ശീ​​​യ ഗീ​​​തം ആ​​​ല​​​പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

പ​​​രേ​​​ഡു​​​ക​​​ളി​​​ൽ ഒ​​​ഴി​​​കെ ദേ​​​ശീ​​​യ പ​​​താ​​​ക നി​​​വ​​​ർ​​​ത്തു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കേ​​​ണ്ട​​​താ​​​ണ്. റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​ണ് പൊ​​​തു​​​വെ ദേ​​​ശീ​​​യ പ​​​താ​​​ക നി​​​വ​​​ർ​​​ത്തു​​​ന്ന ച​​​ട​​​ങ്ങ് ഉ​​​ണ്ടാ​​​കു​​​ക. മ​​​ന്ത്രി​​​മാ​​​രും മ​​​റ്റും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലെ​​​ങ്കി​​​ലും ഗീ​​​തം ആ​​​ല​​​പി​​​ക്കാം.

ദേ​​​ശീ​​​യ ഗീ​​​തം ആ​​​ല​​​പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക ന​​​ൽ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്നും മാ​​​തൃ​​​രാ​​​ജ്യ​​​ത്തോ​​​ടു​​​ള്ള ആ​​​ദ​​​രം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​തു സാ​​​ധ്യ​​​മാ​​​ണെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​നി​​​മു​​​ത​​​ൽ ദേ​​​ശീ​​​യ ഗീ​​​ത​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ​​​തി​​​പ്പ് ആ​​​ല​​​പി​​​ക്കു​​​ന്പോ​​​ഴോ റിക്കാർ​​​ഡ് ചെ​​​യ്ത ഭാ​​​ഗം കേ​​​ൾ​​​ക്കു​​​ന്പോ​​​ഴോ ദേ​​​ശീ​​​യ ഗാ​​​ന​​​ത്തോ​​​ടു പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​മാ​​​ന ആ​​​ദ​​​ര​​​ത്തോ​​​ടെ എ​​​ഴു​​​ന്നേ​​​റ്റ് അ​​​റ്റ​​​ൻ​​​ഷ​​​നാ​​​യി നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

എ​​​ന്നാ​​​ൽ സി​​​നി​​​മ​​​ക​​​ളി​​​ലും മ​​​റ്റും ദേ​​​ശീ​​​യ ഗീ​​​തം ആ​​​ല​​​പി​​​ക്കു​​​ന്ന സ​​​ന്ദ​​​ർ​​​ഭ​​​മു​​​ണ്ടാ​​​യാ​​​ൽ അ​​​റ്റ​​​ൻ​​​ഷ​​​നാ​​​യി നി​​​ൽ​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്ര​​​ല​​​യം നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ത​ട​വു​കാ​ർ​ക്ക് ഇ​നി കൈ ​നി​റ​യെ നേ​ടാം; ദി​വ​സ വേ​ത​നം 620 രൂ​പ, വ​ൻ വ​ർ​ധ​ന​വു​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ശി​ക്ഷാ​ത​ട​വ് നേ​രി​ടു​ന്ന​വ​ർ​ക്ക് വേ​ത​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ്‌​കി​ൽ​ഡ്, സെ​മി സ്കി​ൽ​ഡ്, അ​ൺ സ്കി​ൽ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് വേ​ത​നം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വേ​ത​ന​ത്തി​ലാ​ണ് വ​ൻ വ​ർ​ധ​ന​വി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ്കി​ൽ‌​ഡ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി​നോ​ക്കി​യി​രു​ന്ന​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന കൂ​ലി 152 രൂ​പ​യാ​ണ്. പു​തു​ക്കി​യ വേ​ത​ന വ്യ​വ​സ്ഥ പ്ര​കാ​രം ഇ​വ​ർ​ക്ക് 620 രൂ​പ ല​ഭി​ക്കും.

സെ​മി സ്കി​ൽ​ഡ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന തു​ക 127 രൂ​പ​യാ​ണ്. ഇ​ത് 560 രൂ​പ​യാ​യി ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. അ​ൺ സ്‌​കി​ൽ​ഡ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് 63 രൂ​പ ല​ഭി​ച്ചി​രു​ന്ന​ത് പു​തു​ക്കി​യ നി​ര​ക്ക് പ്ര​കാ​രം 530 രൂ​പ ല​ഭി​ക്കും.

സം​സ്ഥാ​ന​ത്തെ നാ​ല് സെ​ൻ​ട്ര​ൽ ജ​യി​ലു​ക​ളി​ലാ​യി 3,000ൽ ​അ​ധി​കം ത​ട​വു​കാ​ർ​ക്ക് പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും. 2018ൽ ​ആ​ണ് ത​ട​വു​പു​ള്ളി​ക​ളു​ടെ വേ​ത​നം അ​വ​സാ​ന​മാ​യി വ​ർ​ധി​പ്പി​ച്ച​ത്.

ക​ർ​ണാ​ട​ക, ജാ​ർ​ഖ​ണ്ഡ്, ത​മി​ഴ്‌​നാ​ട്, ഡ​ൽ​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ വേ​ത​ന​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ ത​ട​വു​കാ​ർ​ക്ക് ല​ഭി​ക്കു​ന്ന വേ​ത​നം വ​ള​രെ കു​റ​വാ​ണെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ‍​യു​ന്നു.

ജ​യി​ൽ അ​ന്തേ​വാ​സി​ക​ളു​ടെ വേ​ത​ന വ​ർ​ധ​ന​വ് കേ​വ​ലം സാ​മ്പ​ത്തി​ക വി​ഷ​യം മാ​ത്ര​മ​ല്ലെ​ന്നും അ​വ​രു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന നി​ർ​ണാ​യ​ക ന​ട​പ​ടി കൂ​ടി​യാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

 

 

 

 

 

 

 

 

 

 

 

Latest News

Corehub Up